Posts

വ്യാസ തപോവനം

വ്യാസ തപോവനം  - ഈ പേര്‌ എന്റെ മനോമണ്ഡലത്തിൽ വിരിയിച്ചത് ലത എന്ന പെൺകുട്ടി ആണ് . ആരാണ് ലതയെന്ന് പിന്നെ പറയാം. കുറച്ച് കാലമായി ഒറ്റപ്പെടലിന്റെ ഒരു ഗന്ധം എന്നിലേക്ക് തുളച്ചു കയറുന്നു . എനിക്കാറുമില്ല എന്ന തോന്നൽ . മക്കളും അവരുടെ അമ്മയും ജീവിച്ചിരുന്നിട്ടും എന്തേ എനിക്കങ്ങിനെ തോന്നാൻ . ഗ്ലോക്കോമ രോഗിയായ എനിക്ക് ശരിയായ പരിചരണം കിട്ടുന്നില്ല , അല്ലെങ്കിൽ  കിട്ടിയിരുന്നില്ല . ഇപ്പോഴത്തെ സാഹചര്യത്തിൽ  ഇനി  എന്റെ ശ്രീമതിക്ക് എന്നെ പരിചരിക്കാൻ പറ്റാത്ത അവസ്ഥയാണ് . അനാരോഗ്യം അവളെ തളർത്തിയിരിക്കുന്നു . രണ്ടുപേർക്കും കൂടി ഒരു വൃദ്ധ സദനത്തിൽ അഭയം പ്രാപിച്ചാലോ എന്ന് തോന്നി . ഞാൻ അതിനുള്ള അന്വേഷണങ്ങൾ തുടങ്ങി . അങ്ങിനെ ആണ് പാർളിക്കാടുള്ള വ്യാസ തപോവനം ആശ്രമത്തിൽ ഞാൻ വരുന്നത്. വടക്കാഞ്ചേരിക്കടുത്ത് ആണ് ഈ സ്ഥലം , ഞങ്ങൾ ഇന്നെലെ കാലത്ത് പ്രാതൽ കഴിച്ച് യാത്ര ആരംഭിച്ചു .  അശോകേട്ടന്റെ പുതിയ ഹിയുണ്ടായി ഇലക്ട്രിക്ക് കാറിലായിരുന്നു യാത്ര . ആദ്യമായാണ് ഞാൻ ഇത്തരം വാഹനത്തിൽ കയറുന്നത് . റോഡിൽ കൂടി ഒഴുകി പോകുന്ന പ്രതീതി ഒരുവിധ  ശബ്ദ കോലാഹലങ്ങളും ഇല്ല . വഴി ഒട്ടും പരിചയമില്ലാത്തതിനാൽ ഗൂഗിളിൽ മാപ്പ് വഴിയായിരുന്നു യാത്ര

Test Post

Image
This is a test post